Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hezbollah Headquarters

ബെ​യ്റൂ​ട്ടി​ൽ സ്ഫോ​ട​നം; ഹി​സ്ബു​ള്ള താ​വ​ള​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

ബെ​യ്റൂ​ട്ട്: ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം വ​ൻ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. ബെ​യ്റൂ​ട്ടി​ലെ ഹി​സ്ബു​ള്ള​യു​ടെ പ്ര​ധാ​ന ക​മാ​ൻ​ഡ് ആ​സ്ഥാ​ന​മാ​ണ് ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ബെ​യ്റൂ​ട്ടി​ലെ അ​വ​രു​ടെ ആ​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണി​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ബെ​യ്റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദ​ഹി​യേ​യി​ൽ തു​ട​ർ​ച്ച​യാ​യി സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്ന​താ​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ല​ബ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Latest News

Corehub Up